അഹമ്മദാബാദ്: മണ്ണിനടിയില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ കര്‍ഷകന്‍ കുഞ്ഞിന് രക്ഷകനായി. ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ ഗാംഭോയിലാണ് സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട കര്‍ഷകന്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.
ഒരു കുഞ്ഞി കാല്‍ മണ്ണിനു പുറത്തേക്ക് കണ്ടെത്തിയ അദ്ദേഹം മണ്ണ് മാറ്റി നോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഏറെ നേരെ മണ്ണിനടിയില്‍ കിടന്നതിനാല്‍ കുഞ്ഞിന് ശ്വാസസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ മാതാപിതാക്കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.