X

ജീപ്പില്‍ നിന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് താഴെ വീണു; ഇഴഞ്ഞ് ചെക്‌പോസ്റ്റിലെത്തി

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ യാത്രക്കിടെ വാഹനത്തില്‍ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജമല ചെക്‌പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാകണം അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡില്‍ വീണുപോയതെന്നാണ് കരുതുന്നത്. പഴനിയില്‍ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡില്‍ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ലെന്നാണ് വിവരം.

ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

കുഞ്ഞിന്റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാല് മണിക്കൂറിന് ശേഷം പൊലീസ്, വനം വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. കമ്പിളികണ്ടം സ്വദേശികതളായ സതീഷ്, സത്യഭാമ ദമ്പതികളുടേതായിരുന്നു കുട്ടി. ഒരു വര്‍ഷവും ഒരു മാസവും മാത്രം പ്രായമുള്ള കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Test User: