കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. കൂത്തുപറമ്പ് മുതിയങ്ങയില്‍ മുംതാസ് മഹല്ലില്‍ ശരീഫ് മുംതാസ് ദമ്പതികളുടെ മകന്‍ ശഹീം (10മാസം)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.