X

അനിവാര്യമായ തിരിച്ചടികള്‍-എഡിറ്റോറിയല്‍

രാജ്യം കണ്ടതില്‍വെച്ചേറ്റവും കൊടിയ ക്രമസമാധാനത്തകര്‍ച്ചയിലേക്കും സാമ്പത്തികപ്രതിസന്ധിയിലേക്കും പതിച്ചകാലഘട്ടമാണ് ഇപ്പോള്‍ കടന്നുപോകുന്നത.് ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ ഇത്രയും വ്യാപകമായ തോതിലുള്ള അക്രമങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. ഇതൊക്കെകൊണ്ട് വരുന്ന അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ബി.ജെ.പിയെസംബന്ധിച്ച് നിര്‍ണായകമാകുന്നത് സ്വാഭാവികം. മതേതരത്വത്തെസംബന്ധിച്ചും ഇത്‌നിര്‍ണായകമാണ്. യുദ്ധത്തിന് തയ്യാറെടുക്കുന്ന ഘട്ടത്തില്‍തന്നെ കഴിഞ്ഞദിവസം മുഖ്യകേന്ദ്രമായ ഉത്തര്‍പ്രദേശിലും ഗോവയിലും കനത്തതിരിച്ചടിയാണ ്ബി.ജെ.പിക്ക് ഏറ്റിരിക്കുന്നത.്

യു.പിയില്‍ രണ്ടു മന്ത്രിമാരും മൂന്ന് ബി.ജെ.പി എം.എല്‍.എമാരുമാണ് പാര്‍ട്ടിവിടുകയാണെന്ന് അറിയിച്ചത്. ഇതിന് അവര്‍ ഒറ്റക്കെട്ടായി പറയുന്ന കാരണം ദലിതുകളോടും പിന്നാക്കക്കാരോടും ബി.ജെ.പി നേതൃത്വവും യോഗി സര്‍ക്കാരും കാട്ടുന്ന അവഗണനയാണ്. ഗോവയിലും ക്രിസ്ത്യന്‍ നേതാക്കളാണ് രാജിവെച്ചിരിക്കുന്നത്. മന്ത്രി ലോബോയും രാജിവെച്ച എം.എല്‍.എ സാന്റേയും ബി.ജെ.പിയുടെ സംസ്ഥാനത്തെ ന്യൂനപക്ഷപിന്നാക്കക്കാരുടെ മുഖങ്ങളായിരുന്നു. ലോബോ സംസ്ഥാനത്തെ ശാസ്ത്രസാങ്കേതികവകുപ്പു മന്ത്രിയാണ്. മുന്‍മുഖ്യമന്ത്രിയും കേന്ദ്രപ്രതിരോധകാര്യമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ ഉണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്ക് പാര്‍ട്ടിവിടേണ്ടിവരില്ലായിരുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. ലോബോ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ ്‌കേള്‍ക്കുന്നത്. സാന്റേ എം.ജി.പിയുമായി സഹകരിക്കുമെന്നാണ് വാര്‍ത്ത.

യു.പിയില്‍ മന്ത്രിമാരായ മൗര്യയുടെയും ധാരാസിങ് ചൗഹാന്റെയും രാജിയും പാര്‍ട്ടിക്കെതിരായ പ്രസ്താവനയും വലിയൊരുശതമാനം പിന്നാക്ക-ദലിത് വോട്ടര്‍മാരില്‍ ചലനമുണ്ടാക്കുമെന്നുറപ്പാണ്. സംസ്ഥാനത്ത് നിലവില്‍തന്നെ ജാട്ട്‌സമുദായവും കര്‍ഷകരും ബി.ജെ.പിയുമായി ഏറ്റുമുട്ടലിലാണ്. കേന്ദ്രസര്‍ക്കാറിനെതിരെ നടന്ന ഒരു വര്‍ഷത്തിലധികംനീണ്ട സമരത്തെ ലക്കിംപൂരിലെ കര്‍ഷകകൂട്ടക്കൊലയിലുള്‍പ്പെടെ എതിരാക്കിയത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. പരമാവധി കര്‍ഷകരെയും പിന്നാക്കക്കാരെയും പാട്ടിലാക്കുന്നതിനുവേണ്ടിയാണ ്മൂന്ന്കാര്‍ഷിക കരിനിയമങ്ങള്‍പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായത്.

പഞ്ചാബിലാകട്ടെ പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും വായ്പകളെഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും കര്‍ഷകര്‍ പ്രതിഷേധംതുടരുകയുമാണ്. നോട്ടുനിരോധനത്തിന്റെ തുടരാഘാതവും കോവിഡും പ്രാണവായുകിട്ടാതെ ആയിരങ്ങള്‍ മരിക്കാനിടവന്നതും കര്‍ഷകകരിനിയമങ്ങളുമെല്ലാം കേന്ദ്രസര്‍ക്കാരിനോടെന്നപോലെതന്നെ ബി.ജെ.പിഭരിക്കുന്ന സംസ്ഥാനങ്ങളിലും വലിയജനരോഷത്തിനിടയാക്കിയിട്ടുണ്ടെന്നതാണ ്‌നേര്. മതവികാരവും വര്‍ഗീയതയും ഇളക്കിവിട്ട് ഇതിനെയൊക്കെ മറികടക്കാമെന്ന കുടിലചിന്തയാണ് ഇപ്പോഴും ബി.ജെ.പി നേതൃത്വത്തിനുള്ളത്. ഗോരഖ്പൂരിലെ മഠാധിപതികൂടിയായ മുഖ്യമന്ത്രിയെ ഇതിനായി അവരുപയോഗപ്പെടുത്തുന്നു. കൂടാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന ്‌തൊട്ടുമുമ്പാണ ്ഹരിദ്വാറില്‍ ഹിന്ദുമഹാസഭയുടെകീഴില്‍ സന്യാസിമാര്‍ ചേര്‍ന്ന് മുസ്്‌ലിംകളെ വംശനാശം ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. ഉത്തര്‍ഖണ്ഡിലാണ ്‌യോഗംനടന്നതെങ്കിലും പ്രധാനപ്രതികരെല്ലാം യു.പിക്കാരാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനോ പ്രസംഗത്തെ അപലപിക്കുന്നതിനോ പോലും ബി.ജെ.പി തയ്യാറാകുന്നില്ല. ലക്കിംപൂര്‍സംഭവത്തിലെ മുഖ്യപ്രതിയായ ആശിഷ് മിശ്ര കേന്ദ്രമന്ത്രിയുടെ പുത്രനായിരിക്കവെ അതിനും തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും മോദിയും യോഗിയും മറുപടിപറയണം.

രാജിവെച്ചമന്ത്രിമാരും എം.എല്‍.എമാരും യു.പിയിലും ഗോവയിലും യഥാക്രമം സമാജ്‌വാദിപാര്‍ട്ടിയിലേക്കും കോണ്‍ഗ്രസിലേക്കുമാണ ്‌പോകുന്നതെന്നാണ് വിവരം. ഇത് പ്രതിപക്ഷത്തിന് ആശ്വാസമാണ്. ഗോവയില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ്( 40ല്‍ 23) ബി.ജെ.പിക്കുള്ളതെന്നിരിക്കെ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണുയര്‍ത്തിയിരിക്കുന്നത്. പഞ്ചാബിലും ബി.ജെ.പിക്ക് തിരിഞ്ഞുനോക്കാന്‍പോലുമാകാതെ മോദിയുടെ ഫിറോസ്പൂര്‍ റാലിപോലെ മടങ്ങേണ്ട ഗതികേടിലാണ് ബി.ജെ.പി. കര്‍ഷകപ്രക്ഷോഭത്തിന്റെ കേന്ദ്രഇന്ധനം പഞ്ചാബും സിക്ക് സമുദായാംഗങ്ങളുമായിരുന്നു. അവരുടെ ജീവനുപോലും വിലപേശുന്നതായി കര്‍ഷകരിനിയമങ്ങള്‍. അതിനെ പ്രതിരോധിക്കാനായി കളിച്ച നാടകമായാണ ്‌മോദിയുടെ ‘സുരക്ഷാവീഴ്ച’ വിലയിരുത്തപ്പെടുന്നത്. 403 സീറ്റുകളുള്ള യു.പിയിലും ഗോവയിലും(40) പഞ്ചാബിലും(117) കോണ്‍ഗ്രസടങ്ങുന്ന പ്രതിപക്ഷത്തിന് തിരിച്ചുവരാനായാല്‍ അത് വരാനിരിക്കുന്ന നാളുകളേക്കുറിച്ചുള്ള രാജ്യത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കും. സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുമത്.

 

Test User: