വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജയും പെപ്‌സിക്കോ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇന്ദ്ര നൂയിയും. ട്രംപിന്റെ സാമ്പത്തിക ഉപദേശക സമിതിയിലേക്കാമ് നൂയിയെ തെരഞ്ഞെടുത്തത്. 19 അംഗ ഉപദേശക സമിതിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നൂയി. ചെന്നൈയില്‍ ജനിച്ച നൂയിക്കു പുറമെ യൂബെര്‍ സിഇഒ ട്രാവിസ് കലാനിക്, സ്‌പെയ്‌സ് എക്‌സ് ചെയര്‍മാന്‍ ഈലോണ്‍ മസ്‌ക് എന്നിവരാണ് പുതുതായി ഉപദേശക സമിതിയിലെത്തിയത്. പെപ്‌സിക്കോയില്‍ നൂയി കാഴ്ചവെച്ച മികച്ച പ്രകടനം അമേരിക്കയുടെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത്തരം വ്യക്തികളുടെ സാന്നിധ്യം ഗുണകരമാകുമെന്ന് ട്രംപ് പറഞ്ഞു.