X
    Categories: Newsworld

ആര്‍20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇന്തോനേഷ്യ ഇന്ത്യക്ക് കൈമാറി

2023 ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഫോറത്തിന്റെ മതവിഭാഗം, ആര്‍20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇന്തോനേഷ്യ ഇന്ത്യക്ക് കൈമാറി. ജി20 ക്ക് മുന്നോടിയായി ‘നൂറ്റാണ്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം മതം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ഇന്തോനേഷ്യയില്‍ ലോക നേതാക്കളെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചു.

ജി20 യിലെ പ്രധാന വിഭാഗമായിട്ടാണ് ആര്‍20 യെ കാണുന്നത്. ഇന്നലെ ബാലിയില്‍ നടന്ന ആര്‍20 യില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ഉദ്ഘാടനം ചെയ്തു. ഈ കൊല്ലം ഡിസംബര്‍ 1 മുതല്‍ അടുത്ത വര്‍ഷം നവംബര്‍ 30 വരെയാണ് ജി20 യുടെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.

ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ ദീര്‍ഘകാല വാണിജ്യബന്ധമാണുള്ളത്. ഇന്ത്യയില്‍ നിന്നാണ് ഇസ്ലാം, ബുദ്ധമതം, ജൈനമതം എന്നിവ ഇന്തോനേഷ്യയിലേക്ക് വ്യാപിച്ചത്. ഇരു രാജ്യങ്ങള്‍ക്കിടയിലും വിവിധ തലങ്ങളിലായ് കാലങ്ങളുടെ ബന്ധമാണുള്ളത്.

 

Test User: