X

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ 46 മരണം

ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 46 മരണം. ഇന്ന് രാവിലെ നടന്ന ഭൂകമ്പത്തിന്റെ തീവ്രത 5.6 ആണ്.

300 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ജാവ ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ സിയാഞ്ചൂര്‍ നഗരം തകര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരുടെ സംഖ്യ ഉയരുകയാണ്.

തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് നാശനഷ്ടം കൂടുതല്‍. ഇവിടെനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. വന്‍തോതില്‍ ആളുകളെ ഒഴിപ്പിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുനാമിക്ക് സാധ്യതയില്ലെന്നാണ് അറിയിപ്പ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നേപ്പാളിലും ഇന്ത്യയുടെ പരിസരത്തുമായാണ് ഭൂകമ്പം നടന്നിരുന്നത്.

Chandrika Web: