X
    Categories: Newsworld

ഇന്തോനേഷ്യയില്‍ രക്തത്തിന്റെ നിറമുള്ള പ്രളയ ജലം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ രക്തത്തിന്റെ നിറമുള്ള പ്രളയ ജലം. മധ്യ ജാവയിലെ ജെന്‍ഗോത് ഗ്രാമത്തിലാണ് ചുവന്ന നിറത്തില്‍ പ്രളയ ജലം ഒഴുകിപ്പരക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പ്രദേശത്തെ ഒരു തുണി നിര്‍മാണ ഫാക്ടറിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വെള്ളത്തില്‍ ചുവപ്പ് കലര്‍ന്ന് ഒഴുകാന്‍ തുടങ്ങിയത്.

നിരവധി പേരാണ് ഇവിടെയുള്ള ചുവന്ന ജലത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. വെള്ളം ഒഴുകാന്‍ തുടങ്ങിയ സമയത്ത്, ആളുകളില്‍ പരിഭ്രാന്തി ഉണ്ടായിരുന്നു. എന്നാല്‍, തുണി നിര്‍മാണ സാമഗ്രി വെള്ളത്തില്‍ കലര്‍ന്നതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ ജനങ്ങള്‍ ആശ്വാസത്തിലായി.

സമീപത്തെ ഒരു നദിയില്‍ കുറച്ചു കാലം മുമ്പ് സമാനമായ വിധം നിറമുള്ള വെള്ളം ഒഴുകിയത് വാര്‍ത്തയായിരുന്നു.

 

web desk 1: