X
    Categories: indiaNews

അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടി; സൈനികര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഡിസംബര്‍ 9നായിരുന്നു സംഘര്‍ഷമുണ്ടായത്. ഇരുഭാഗത്തേയും സൈനികര്‍ക്ക് പരിക്കേറ്റതായ്് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ ഇരുപക്ഷവും പ്രദേശത്ത് നിന്ന് പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന് ശേഷം ഇന്ത്യന്‍-ചൈനീസ് കമാന്‍ഡര്‍മാര്‍ തമ്മില്‍ ഫ്‌ലാഗ് മീറ്റ് നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര സൈനികര്‍ക്ക് പരിക്കേറ്റു എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഈ മേഖലയില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിട്ടുണ്ട്. 2021ല്‍ തവാങ് മേഖലയിലെ യാങ്‌സേയില്‍ കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തിരുന്നു.

2020ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖ ലംഘിച്ചു കടന്നു കയറാനുള്ള പിഎല്‍എയുടെ ശ്രമത്തെ ഇന്ത്യന്‍ സൈനികര്‍ ചെറുക്കുകയായിരുന്നു.

Test User: