ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സമ്മര്‍വില്ലെ കോളജില്‍ ഇന്ത്യന്‍ ഗ്രാന്റോടെ നിര്‍മിച്ച ഇന്ദിരഗാന്ധി സെന്ററിന്റെ പേരു മാറ്റി. 2013ല്‍ കേന്ദ്രസര്‍ക്കാറിന്റെ 25 കോടി രൂപ ഗ്രാന്റോടെ രൂപം നല്‍കിയ ‘ഇന്ദിരഗാന്ധി സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റിന്റെ പേരാണ് മാറ്റിയത്. സെന്ററിന്റെ നാമത്തില്‍ നിന്നും ഇന്ദിരാഗാന്ധിയുടെ പേര് മാത്രം നീക്കിയാണ് മാറ്റംവരുത്തിയത്. ഓക്‌സ് ഫോര്‍ഡ് ഇന്ത്യ സെന്റര്‍ ഫോര്‍ സസ്‌റ്റെനബിള്‍ ഡെവലപ്പ്‌മെന്റ് എന്നാണ് പുതുതായി നല്‍കിയ പേര്.
2013ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നിലവില്‍ വന്ന ഇന്ദിരാ സെന്ററിന്റെ പേര് 2014 ന് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാറ്റുകയായിരുന്നെന്നാണ് വിവരം. ദേശീയ മാധ്യമമായ ഇന്തുസ്ഥാന്‍ ടൈംസാണ് പേരുമാറ്റത്തെ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറാണ് ഓക്‌സ്‌ഫോര്‍ഡില്‍ സെന്റര്‍ എന്ന് ആശയം മുന്നോട്ട് വച്ചത്. 2013ല്‍ സെന്റര്‍ നിര്‍മിക്കാനായി യു.പി.എ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കാനും തീരുമാനിച്ചു. തുടര്‍ന്ന് അതേ കോളജിലെ പൂര്‍വ വിദ്യാര്‍ഥിനി കൂടിയായ മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുെട പേര് സെന്ററിന് നല്‍കുകയായിരുന്നു.
എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിയ ശേഷം 2016 ഡിസംബര്‍ ഒന്നിന് ബിജെപി സര്‍ക്കാര്‍ പേര് മാറ്റത്തെ കുറിച്ച് തീരുമാനം അറിയിക്കുകയായിരുന്നു.
അതേസമയം പേര് മാറ്റം സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് കോളജ് അധികൃതര്‍ പ്രതികരിച്ചു. നിലവിലെ ഇന്ദിരാഗാന്ധി സെന്റര്‍ കൂടി ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇന്ത്യ അതില്‍ പങ്കാളിയായതിനാല്‍ ആ പേരുകൂടെ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അത്തരത്തില്‍ പുതിയ കെട്ടടത്തിന് ഒക്‌സ്‌ഫോര്‍ഡ് ഇന്ത്യ സെന്റെര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റെ് എന്നാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.