X
    Categories: CultureNewsViews

ഇന്ദിരാഗാന്ധി പാക്കിസ്ഥാനെ തകര്‍ക്കുക മാത്രമല്ല മേലില്‍ തല പൊക്കിയാല്‍ തകര്‍ക്കാനുള്ള ആയുധങ്ങളും ശേഖരിച്ചുവെച്ചിരുന്നു

കോഴിക്കോട്: മിറാഷ് 2000 ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും അപകടകാരിയായ യുദ്ധ വിമാനങ്ങളില്‍ ഒന്ന്. ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാനെ വിറപ്പിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിനുപയോഗിച്ചതും ഇതുപോലത്തെ 12 വിമാനങ്ങളായിരുന്നു. 1982ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ആണ് ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടുമായി 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പു വെക്കുന്നത്. കരാറിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്കല്‍ ലിമിറ്റഡ് ആണ് ഈ വിമാനങ്ങള്‍ നിര്‍മ്മിച്ചത്. ആ 36 വിമാനങ്ങള്‍ ഉപയോഗിച്ചാണ് 99ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തുരത്തിയത്.

പിന്നീട് 2004ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പത്തു വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഡസോള്‍ട്ടുമായി ഒപ്പുവെച്ചു. പത്തു മുപ്പതു വര്‍ഷം മുമ്പ് എച്ച്.എ.എല്‍ നിര്‍മ്മിച്ച യുദ്ധ വിമാനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുമ്പോള്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി റാഫേല്‍ കരാറില്‍ നിന്ന് എച്ച്.എ.എല്ലിനെ ഒഴിവാക്കി നമ്മുടെ സ്വന്തം സ്ഥാപനത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇത്രയേറെ സുരക്ഷാ പ്രാധാന്യമുള്ള ഒരു കാര്യത്തിലാണ് ലാഘവ ബുദ്ധിയോടു കൂടി തന്റെ സുഹൃത്തായ അംബാനിക്ക് വേണ്ടി പ്രധാനമന്ത്രി വഴിവിട്ട ഇടപെടലുകള്‍ നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തരം സൈനിക വിജയ ഗാഥകള്‍ പറയുമ്പോള്‍ തന്നെ റാഫേലും ചര്‍ച്ച ചെയ്യപ്പെടണം. കാരണം മോദി വഞ്ചിച്ചത് നമ്മളെ പോലുള്ളവരെ മാത്രമല്ല സ്വന്തം ജീവന്‍ പണയം വെച്ച് രാജ്യത്തിന് വേണ്ടി പോരാടി ഇന്ത്യയുടെ അഭിമാനമായി മാറുന്ന ആ സൈനികരെ കൂടിയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: