X

കൊടി കാത്ത കുമാരന്‍

തമിഴ്‌നാട്ടിലെ ഈറോഡിലുള്ള ചെന്നിമലയില്‍ ജനിച്ച തിരുപ്പൂര്‍ കുമാരന്‍ ദേശബന്ധു യൂത്ത് അസോസിയേഷന്‍ രൂപീകരിച്ചാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയത്. 1932 ജനുവരി 11ന് തിരുപ്പൂരിലെ നൊയ്യല്‍ നദിക്കരയില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നടന്ന സമരത്തിനിടെ പൊലീസ് ആക്രമണത്തിലേറ്റ പരിക്കുകളെത്തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അടിയേറ്റു വീണിട്ടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പതാക വിടാതെ പിടിച്ചിരുന്നു. ഇതോടെ അദ്ദേഹം കൊടി കാത്ത കുമാരന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി.

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തില്‍ ചെന്നിമല എന്ന ഗ്രാമത്തിലാണ് (ഇന്നത്തെ ഈറോഡ് ജില്ലയില്‍) കുമാരന്‍ ജനിച്ചത്. 2004 ഒക്ടോബറില്‍ 100 ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെ ആദരിച്ചു കൊണ്ട് ഭാരതീയ തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പികളിലൊരാളാണ് കന്യാലാല്‍ മനേക്‌ലാല്‍ മുന്‍ഷി എന്ന കെ.എം മുന്‍ഷി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ അരവിന്ദന്റെ സ്വാധീനത്താല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുഖ്യ പോരാളിയായി. ഗാന്ധിജി, നെഹ്‌റു, ജിന്ന, തിലകന്‍, ആനിബസന്റ്, സര്‍ദാര്‍ പട്ടേല്‍ എന്നിവരുമായി അടുത്തു പ്രവര്‍ത്തിച്ചു.

വിഭജനത്തിനുമുമ്പുള്ള ബോംബെയിലെ ആഭ്യന്തരമന്ത്രിയായിരുന്നു മുന്‍ഷി. സ്വാതന്ത്ര്യാനന്തരം പ്രത്യേക പ്രദേശമാകാന്‍ നിന്ന ഹൈദരാബാദ് നിസാമിനെ അനുനയത്തിലാക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇദ്ദേഹത്തെയായിരുന്നു നിയോഗിച്ചത്. കേന്ദ്ര ഭക്ഷ്യമന്ത്രി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നോവല്‍, നാടകം, സ്മരണ, ചരിത്രം എന്നീ വിഭാഗങ്ങളിലായി ഗുജറാത്തിയിലും ഇംഗ്ലീഷിലും അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1887 ഡിസംബര്‍ 30ന് ഗുജറാത്തിലെ ബറൂച്ചില്‍ ജനിച്ച അദ്ദേഹം ഉപ്പു സത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാസമരത്തിലും ഗാന്ധിജിയോടൊപ്പം പങ്കെടുത്തു. നിരവധി തവണ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. ഭാരതീയ വിദ്യാഭവന്‍ സ്ഥാപിച്ചത് കെ.എം മുന്‍ഷിയാണ്.

Test User: