മുംബൈ: ആകാശത്ത് രണ്ട് ഇന്ത്യന്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320ഉം എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്ത് നേര്‍്ക്കുനേര്‍ വന്നത്.
700 മീറ്റര്‍ മാത്രം അകലെയായിരുന്ന വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് ഓട്ടോമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പ് സന്ദേശമാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്. സാധാരണ ഗതിയില്‍ വിമാനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട അകലം അക്കാര്യത്തില്‍ ഉണ്ടായില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബംഗ്ലാദേശ് വ്യോമാതിര്‍ത്തിയിലാണ് സംഭവം.
കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്ക് പോകുകയായിരുന്നു ഇന്‍ഡിഗോ വിമാനം. എയര്‍ ഡെക്കാനാവട്ടെ അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയുമായിരുന്നു.
9000 അടി ഉയരത്തില്‍ നിന്ന് അഗര്‍ത്തലയിലേക്ക് ലാന്റിങിനൊരുങ്ങുമ്പോള്‍ ഇന്‍ഡോ കൊല്‍ക്കത്തയില്‍ നിന്ന് ടേക്ക് ഓഫിനു ശേഷം പറന്നുയരുകയായിരുന്നു. ഇത് 8300 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിലെ ട്രാഫിക് കൊളിഷന്‍ എവോയ്ഡന്‍സ് സിസ്റ്റം മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് ഇരുവിമാനങ്ങളിലെയും പൈലറ്റുമാര്‍ വിമാനം സുരക്ഷിത അകലത്തിലേക്ക് മാറ്റുകയായിരുന്നു.