X
    Categories: indiaNews

തദ്ദേശ നിര്‍മിത യുദ്ധക്കപ്പല്‍ ‘മോര്‍മുഗോവ്’ ഇന്ന് കമ്മീഷന്‍ ചെയ്യും

കൊച്ചി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലായ ‘മൊര്‍മുഗാവ്’ ഇന്ന് മുംബൈ ഡോക്‌യാഡില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കമ്മീഷന്‍ ചെയ്യും. നാവിക ഗസനയുടെ ഇന്‍ഹൗസ് ഓര്‍ഗനൈസേഷനായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും മുംബൈയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് നിര്‍മിക്കുന്നതുമായ നാല് ‘വിശാഖപട്ടണം’ ക്ലാസ് ഡിസ്‌ട്രോയറുകളില്‍ രണ്ടാമത്തേതാണ് ഈ കപ്പല്‍.

ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ (എന്‍ബിസി) യുദ്ധസാഹചര്യങ്ങളില്‍ യുദ്ധം ചെയ്യാന്‍ കപ്പല്‍ സജ്ജീകരിച്ചിരിക്കുന്നു. നിര്‍മാണ ഉപകരണങ്ങളില്‍ 75 ശതമാനവും തദ്ദേശീയമാണെന്നതാണ് മറ്റൊരു പ്രത്യേകത. ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്കും വായുവിലേക്കുമുള്ള മിസൈലുകള്‍, ടോര്‍പ്പിഡോ ട്യൂബുകളും ലോഞ്ചറുകളും, അന്തര്‍വാഹിനി വിരുദ്ധ റോക്കറ്റ് ലോഞ്ചറുകള്‍, സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട്, കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം, ഓട്ടോമേറ്റഡ് പവര്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു, പടിഞ്ഞാറന്‍ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരമായ ഗോവയുടെ പേരിലുള്ള ‘മോര്‍മുഗാവ്’ കമ്മീഷന്‍ ചെയ്യുന്നത് 60 വര്‍ഷത്തെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവയെ മോചിപ്പിച്ചതിന്റെ വാര്‍ഷിക ദിനത്തിലാണെന്നതും പ്രത്യേകതയാണ്.

Test User: