Connect with us

Culture

ബി.ജെ.പിക്കു വോട്ടു ചെയ്യണം; അല്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി

Published

on

ബാരബങ്കി (യു.പി): ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി യു.പി ബി.ജെ.പി നേതാവ് രഞ്ജീത് കുമാര്‍ ശ്രീവാസ്തവ.
ബാരബങ്കി ജില്ലയില്‍ ഭാര്യ ശശി ശ്രീവാസ്തവയ്ക്കായി വോട്ടു ചോദിക്കവെയാണ് ഇദ്ദേഹത്തിന്റെ ഭീഷണി. യു.പി മന്ത്രിമാരായ ദാരാ സിങ് ചൗഹാന്‍, രാംപതി ശാസ്ത്രി എന്നിവര്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ശ്രീവാസ്തവയുടെ പ്രകോപന പ്രസംഗം.

നവംബര്‍ 13നായിരുന്നു പരിപാടി. ‘ഇതൊരു സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറല്ല. നിങ്ങളുടെ ജോലി ചെയ്തു കിട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റിനെയോ പൊലീസ് സൂപ്രണ്ടിനെയോ സമീപിക്കാനാകില്ല. ഒരു നേതാവും നിങ്ങളെ സഹായിക്കില്ല. റോഡ്, അഴുക്കുചാല്‍, വൈദ്യുതി എന്നിവയെല്ലാം മുനിസിപ്പല്‍ ബോര്‍ഡിന്റെ ജോലിയാണ്. ഇന്ന് നിങ്ങള്‍ക്ക് വേണ്ടി ബി.ജെ.പിയില്‍ വാദിക്കാന്‍ ആളില്ല. രഞ്ജീത് സാഹബിന്റെ ഭാര്യയ്ക്ക് വോട്ടു ചെയ്ത് വിജയിപ്പിച്ചില്ലെങ്കില്‍ സ്വയം അകന്നു കൊള്ളൂ. സമാജ്‌വാദി പാര്‍ട്ടി നിങ്ങളുടെ രക്ഷയ്‌ക്കെത്തില്ല. ഇത് ബി.ജെ.പിയുടെ ഭരണമാണ്. നേരത്തെ അനുഭവിക്കാത്ത തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും’ – അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് വോട്ടു ചെയ്യാനായി യാചിക്കില്ലെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാത്രം വോട്ടു ചെയ്യുന്നതാകും സന്തോഷമെന്നും മുന്നറിയിപ്പ് സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.

‘മര്യാദക്ക് എന്റെ ഭാര്യക്ക് നിങ്ങളെല്ലാവരും വോട്ട് ചെയ്യണം, ഇല്ലെങ്കില്‍ ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള പ്രത്യാഘാതം നേരിടേണ്ടി വരും” – എന്നായിരുന്നു കാമ്പയിനിടെ ശ്രീവാസ്തവയുടെ വാക്കുകള്‍. രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ശ്രീവാസ്തവയുടെ വെല്ലുവിളി.

”സംസ്ഥാനം ഭരിക്കുന്നത് സമാജ്വാദി പാര്‍ട്ടി സര്‍ക്കാരല്ല. ഇവിടെ നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ ഒരു നേതാവും വരില്ല. റോഡും അഴുക്കുചാലുകളുമെല്ലാം നിര്‍മിക്കാന്‍ തദ്ദേശസ്വയംഭരണ കേന്ദ്രങ്ങള്‍ തന്നെ വേണം. വിവേചനമില്ലാതെ ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണം. എന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍, പിന്നെ പ്രശ്നങ്ങളുണ്ടാകും.

‘അതു കൊണ്ടു തന്നെ മുസ്്‌ലിംകളോട് ഞാന്‍ പറയുന്നു. ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം. യാചിക്കുകയല്ല. വോട്ടു ചെയ്താല്‍ സമാധാനപരമായി ജീവിക്കാം. അല്ലെങ്കില്‍ എന്ത് ബുദ്ധിമുട്ടാണ് നിങ്ങള്‍ക്കുണ്ടാകുകയെന്ന് നിങ്ങള്‍ അറിയും’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Cricket

അഭിഷേക് ഷോ; ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് അനായാസ ജയം

4 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Published

on

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിനാണ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 34 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സഞ്ജു സാംസണ്‍ 20 പന്തില്‍ 26 റണ്‍സും നേടി നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ട്യ ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോസ് ബട്‌ലര്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തില്‍ 68 റണ്‍സാണ് ബട്‌ലര്‍ നേടിയത്. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Continue Reading

Film

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ 

Published

on

മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷൻസ് മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിർവഹിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ. ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുംബൈയിൽ വെച്ച് നടത്തിയ ചടങ്ങിലാണ് ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തത്. ഔസേപ്പച്ചൻറെ സംഗീതവും ഷിബു ചക്രവർത്തിയുടെ വരികളും ഇഴചേർന്നൊരുക്കിയ ഗാനങ്ങൾ പ്രേക്ഷകർ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഷ്കർ സൗദാൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

“മമ്മൂക്ക, ശീലാമ്മ, നയൻതാര എന്നിവരുടെ കൂടെ ‘തസ്കരവീരൻ’ൽ എനിക്കൊരു കഥാപാത്രത്തെ ചെയ്യാൻ സാധിച്ചു. അങ്ങനെ തുടങ്ങിയ ജേർണിയാണ്. അതിന് മുന്നെ ‘കൂട്ട്’ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്നു. പ്രൊഡ്യൂസേർസ് അവസരങ്ങൾ നൽകിയതിനാൽ ഇപ്പൊ നല്ല പടങ്ങളിലെത്താൻ പറ്റി. എനിക്ക് സത്യത്തിൽ സിനിമ അഭിനയിക്കാനോ അതെന്താണെന്നോ അറിയില്ല. എന്റെ അമ്മാവനാണ് മമ്മൂട്ടി, കുടുംബത്തിലെ സുപ്പർസ്റ്റാർ. പുള്ളിയെ കണ്ടാണ് വളർന്നത്. പുള്ളി അഭിനയിക്കുന്നത് കണ്ടപ്പോൾ ഇതെന്ത് പരിപാടി കൊള്ളാലോന്ന് തോന്നി. എനിക്കങ്ങനെ മോഹം വന്നു. അങ്ങനെ സിനിമയിൽ എത്തിപ്പെടാൻ പറ്റി. എന്റെ പ്രശ്നം, മമ്മൂട്ടി കമ്പനി, വേഫറർ ഫിലീംസ് ഈ രണ്ട് കമ്പനിയിൽ നിന്ന് വിളിച്ചില്ലേൽ മിണ്ടത്തില്ല ഞാൻ. എന്നെ മമ്മൂട്ടി കമ്പനി വിളിക്കണ്ടേ? ഞാൻ എത്ര പടം ചെയ്തു. എന്തൊക്കെ കാണിക്കുന്നു, ഫൈറ്റ് ചെയ്യുന്നു, മാമൻ ഇതൊക്കെ അറിയണ്ടേ? ദുൽഖർ അറിയണ്ടേ? അവൻ അനിയനല്ലെ, അവന് വിളിക്കാൻ പാടില്ലെ? എനിക്കൊരു ചാൻസ് തരാൻ പാടില്ലെ?” എന്നാണ് അഷ്കർ സൗദാൻ പറയുന്നത്. ശേഷം “ഞാൻ അമ്മാവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും കൊന്ന് കൊലവിളിച്ചിട്ടുണ്ടെന്നും.” അഷ്കർ സൗദാൻ കൂട്ടിച്ചേർത്തു.

തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ നർമ്മ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ‘ബെസ്റ്റി’. ബെൻസി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോൺ കുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്, കലാസംവിധാനം: ദേവൻകൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോൺ, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, ആക്ഷൻ: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ, സഹ സംവിധാനം: റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര.

Continue Reading

Film

ടോവിനോ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. നരിവേട്ടയിലൂടെ തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു.എ.ഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നായകനായ ടോവിനോ തോമസിന്റെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് എന്തായിരിക്കുമെന്ന് പ്രേക്ഷകർക്ക് സൂചന പകരുന്ന രീതിയിലാണ് ഈ പോസ്റ്റർ ഒരുക്കിയിരിക്കുന്നതെന്ന് പറയാം.

ചിത്രീകരണം പൂർത്തിയായതിന് ശേഷം നായകൻ ടോവിനോ തോമസ് ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം സംസാരിയ്ക്കുന്ന ഒരു പൊളിറ്റിക്കൽ ഡ്രാമയാണ് ഈ ചിത്രമെന്ന് ടോവിനോ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനയ പ്രതിഭയാണ് ടോവിനോ തോമസ്.

വലിയ കാൻവാസിൽ വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് പൂർത്തിയാക്കിയത്. നിർമാതാക്കളിൽ ഒരാളായ ഷിയാസ് ഹസ്സനാണ് സ്വിച്ച് ഓൺ നടത്തി സിനിമയ്ക്ക് തുടക്കമിട്ടത്. എൻഎം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ജേക്സ് ബിജോയ്‌ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം – വിജയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റ്യൂം – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending