X

ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എല്‍1 വിക്ഷേപണം ഇന്ന്

ഐഎസ്ആര്‍ഒയുടെ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ 1 ഇന്ന് വിക്ഷേപിക്കും. പേടകം വിക്ഷേപിക്കാനുള്ള കൗണ്‍ഡൗണ്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ഇന്നലെ ഉച്ചക്ക് 12.10നാണ് റോക്കറ്റിന്റെ കൗണ്‍ഡൗണ്‍ ആരംഭിച്ചത്.

ഇന്ന് പകല്‍ 11.50ന് സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍നിന്നാണ് വിക്ഷേപണം. എക്‌സല്‍ ശ്രേണിയിലുള്ള പിഎസ്എല്‍വി സി 57 റോക്കറ്റിലാണ് പേടകം കുതിക്കുക. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റില്‍നിന്നാണ് പേടകം സൂര്യനെ പഠിക്കുക. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക.

webdesk14: