യുക്രൈനില്‍ നിന്ന് കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാനുള്ള രക്ഷ ദൗത്യം മുടങ്ങി.വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണ് കാരണം.ഇറാന്‍ വോമ്യ അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് വിമാനത്താവളം അടച്ച വിവരം അറിയുന്നത്.തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരകെ പറക്കുകയായിരുന്നു.ഇതോടെ മലയാളി വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ഇവിടങ്ങളില്‍ കുടുങ്ങി ക്ിടക്കുന്നത്.ഇതോടെ രക്ഷാ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ആയില്ല.
അതേസമയം യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം നടത്തിയ റഷ്യക്കെതിരെ തിരിച്ചടിച്ച് യുക്രൈന്‍. ഒരു റഷ്യന്‍ വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ അവകാശപ്പെടുന്നു. ഇതുസംബന്ധിച്ച് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ന്(വ്യാഴം) പുലര്‍ച്ചെയോടെയാണ് റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ യുക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. ശക്തമായി തിരിച്ചടിക്കുമെന്നും ലോകരാജ്യങ്ങളില്‍ ഇതില്‍ ഇടപെടരുതെന്നും പുടിന്‍ വ്യക്തമാക്കുന്നു. ആയുധം താഴെ വെച്ച് കീഴടങ്ങണമെന്നും പുടിന്‍ യുക്രൈന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരത്തിലെ വിവിധ ഇടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി സാമൂഹിക മാധ്യമങ്ങള്‍ വഴി അപ്‌ഡേറ്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.