X

ഇന്ത്യയുടെ ഓഷന്‍സാറ്റ്-3 വിക്ഷേപണം 26ന്: ഭ്രമണപഥത്തില്‍ എത്തിയ്ക്കുന്നത് എട്ട് നാനോ ഉപഗ്രഹങ്ങള്‍

ഇന്ത്യയുടെ സമുദ്ര നീരീക്ഷണ ഉപഗ്രഹമായ ഓഷന്‍സാറ്റ്1, ഭൂട്ടാന്റെ ഭൂട്ടാന്‍സാറ്റ് ഉള്‍പ്പെടെ എട്ട് നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ഐസ്ആര്‍ഒ. നവംബര്‍ 26ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ 56ാം വിക്ഷേപണവും ഈ വര്‍ഷത്തെ അഞ്ചാമത്തെ വിക്ഷേപണവും കൂടിയാണ് ഇത്. രാവിലെ 11.56നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതെന്ന് ഐസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ പിക്‌സലിന്റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, സ്വകാര്യ ബഹിരാകാശ ഏജന്‍സി ധ്രുവ സ്‌പേസിന്റെ നിരീക്ഷണ ഉപഗ്രഹങ്ങലായ തൈബോള്‍ട് 1, തൈബോള്‍ട് 2, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ശൃംഖലയ്ക്കു വേണ്ടി യുഎസ് കമ്പനിയായ സ്‌പേസ്ഫ്‌ലൈറ്റ് വിക്ഷേപിക്കുന്ന 4 അസ്‌ട്രോകാസ്റ്റ് ഉപഗ്രഹങ്ങള്‍ എന്നിവയാണ് വിക്ഷേപണത്തിനൊരുങ്ങുന്ന മറ്റ് ഉപഗ്രഹങ്ങള്‍.

Test User: