X

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി’; ഗൂഗിളിന് വീണ്ടും പിഴച്ചു

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് വീണ്ടും പിഴച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് നരേന്ദ്രമോദിയെന്നായിരുന്നു മറുപടി.

സെര്‍ച്ച് റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെടുന്ന വിക്കിപീഡിയ ലിങ്കില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്. എന്നാല്‍ ഇതിനൊപ്പമുള്ള ചിത്രം നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്.

നെഹ്റുവിനു പകരം മോദിയുടെ ചിത്രം വെച്ചതിനു ഗൂഗിളിനെ കളിയാക്കിയും വിമര്‍ശിച്ചും സാമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കകം നിരവധി ട്വീറ്റുകളാണ് വന്നത്. നെഹ്‌റുവിന്റേത് മാത്രമല്ല ചില പ്രമുഖരുടെ ചിത്രങ്ങളും സമാനരീതിയില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ മാറി നല്‍കിയിട്ടുണ്ട്.

ആദ്യധനമന്ത്രി ആദ്യ പ്രതിരോധമന്ത്രി എന്നിവ സെര്‍ച്ച് ചെയ്യുമ്പോഴും നിലവിലെ മന്ത്രിമാരുടെ ചിത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

chandrika: