കോഴിക്കോട് : സാങ്കേതിക വിദ്യകളുടെ സഹായം ഹൃദയ ചികിത്സാ രംഗത്ത് വ്യാപകമാക്കുക എന്ന ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശത്തിന്റെ പ്രാധാന്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യയിലെ ആദ്യ ഡിജിറ്റലൈസ്ഡ് ഹാര്‍ട്ട് കെയര്‍ ക്ലിനിക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബഹു എം എല്‍ എ ശ്രീ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രധാനമായും മൂന്ന് അവസ്ഥകളിലുള്ള രോഗികള്‍ക്കാണ് ഡിജിറ്റലൈസ്ഡ് ഹാര്‍ട്ട് കെയര്‍ ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുന്നത്. ഹൃദയത്തിന്റെ പമ്പിങ്ങ് കുറഞ്ഞത് മൂലം ഗുരുതരമായ ഹൃദയരോഗബാധിതരായവര്‍ക്കായുള്ള ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക് ആണ് ഇതില്‍ ഒന്നാമത്തേത്. ഹൃദയവാല്‍വ് മാറ്റിവെച്ചവര്‍, ടാവി പോലുള്ള ചികിത്സ നിര്‍വ്വഹിച്ചവര്‍, രക്തം കട്ടപിടിക്കാനുള്ള പി ടി ഐ എന്‍ ആര്‍ ടെസ്റ്റ് നിര്‍വ്വഹിച്ചവര്‍ മുതലായവര്‍ക്കുള്ള വാല്‍വ് ക്ലിനിക്കാണ് രണ്ടാമത്തേത്, ഹൃദയത്തിന്റെ മഹാധമനിയിലെ അന്യൂറിസം, കാലിലെ രക്തക്കുഴലിലെ ബ്ലോക്കുകള്‍ മുതലായവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണ രോഗബാധിതരായവര്‍ക്കും ഇ-വാര്‍ പോലുള്ള ചികിത്സ കഴിഞ്ഞവര്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന അയോട്ടിക് ആന്റ് എന്‍ഡോവാസ്‌കുലാര്‍ ക്ലിനിക്ക് ആണ് മൂന്നാമത്തെ വിഭാഗം.
ഇത്തരം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിയാലും നിരന്തരമായ ശ്രദ്ധയും പരിചരണവും അത്യാവശ്യമാണ്. പലപ്പോഴും പലവിധ കാരണങ്ങള്‍ കൊണ്ട് ഇത് ലഭ്യമല്ലാതെ വരികയും രോഗികളുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാകുവാനിടയാകാറുമുണ്ട്. ഈ സാഹചര്യങ്ങള്‍ക്ക് സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൃത്യമായ പരിഹാരം കണ്ടെത്തുകയാണ് ഡിജിറ്റലൈസ്ഡ് ഹാര്‍ട്ട് കെയര്‍ ക്ലിനിക്കിലൂടെ ചെയ്യുന്നത്.
ബഹു. എം എല്‍ എ ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ. ഷഫീഖ് മാട്ടുമ്മല്‍ (ഹെഡ്, കാര്‍ഡിയാക് സയന്‍സസ്) അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍ കേരള & ഒമാന്‍), ആസ്റ്റര്‍ മിംസിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്മാരായ ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍ ,ഡോ. അനില്‍ സലീം, ഡോ. സുദീപ് കോശി, ഡോ. ബിജോയ് കെ, ഡോ. അനില്‍ ജോസ് (സീനിയര്‍ കണ്‍സല്‍ട്ടന്റ്, കാര്‍ഡിയോവാസ്‌കുലാര്‍ & തൊറാസിക് വിഭാഗം) പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഡോ. ഗിരീഷ് വാര്യര്‍, ഡോ. രമാദേവി കെ. എസ്, ഡോ. രേണു പി കുറുപ്പ്, കാര്‍ഡിയാക് അന്‌സ്‌തേഷ്യ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ശരത് കെ എന്നിവര്‍ സംബന്ധിച്ചു