X

രാജ്യത്തെ കോവിഡ് മരണം അരലക്ഷം കടന്നു; 24 മണിക്കൂറിനിടെ 57,982 കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 57,982 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 26,47,664 ആയി ഉയര്‍ന്നു. ഇതില്‍ 6,76,900 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മൂലം 941 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മൂലം രാജ്യത്ത് ഇതുവരെ 50,921 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 19,19,843 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു.

അതേസമയം, ഞായറാഴ്ച കൊറോണ വൈറസ് കേസുകളുടെ മരണനിരക്ക് 1.93 ശതമാനമായി കുറഞ്ഞു. ഇത് ആഗോളതലത്തിൽ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ 11,111 പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 8,937 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകള്‍ 5,95,865 ആണുള്ളത്. നിലവില്‍ 1,58,395 സജീവ കേസുകളാണുള്ളത്. 4,17,123 രോഗമുക്തി നേടി ആശുപത്രി വിട്ടു. ആകെ കൊവിഡ് മരണം 20,037 ആയി ഉയര്‍ന്നു.

 

chandrika: