ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം ബഹുദൂരം മുന്നില്‍. ആകെയുള്ള 39 സീറ്റുകളില്‍ നിലവില്‍ 35 ഇടത്താണ് ഡിഎംകെയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനില്‍ക്കുന്നത്.
എന്‍ഡിഎ രണ്ടിടത്താണ് മുന്നിലുള്ളത്. എന്നാല്‍ പ്രമുഖ ബിജെപി സ്ഥാനാര്‍ഥികള്‍ പിന്നിലാണ്. കോയമ്പത്തൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈയാണ് പിന്നിലുള്ള എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍.
തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ഥി കനിമൊഴി മുന്നിലാണ്. ചെന്നൈ സൗത്ത് ബിജെപി സ്ഥാനാര്‍ഥി ഡോ. തമിളിസൈ സൗന്ദരരാജന്‍ പിന്നിലാണ്. രാമനാഥപുരത്ത് ഇന്ത്യ സഖ്യത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വം പിന്നിലാണ്. ചെന്നൈ സെന്‍ട്രലില്‍ ഡിഎംകെ സ്ഥാനാര്‍ഥി ദയാനിധി മാരന്‍ മുന്നിലാണ്.