മസ്‌കറ്റ്: ഒമാനിലെ സര്‍ക്കാര്‍ മേഖലകളിലുള്ള വിദേശികളില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരെന്ന് ഔദ്യോഗിക കണക്കുകള്‍. ഒമാനിലെ സ്‌റ്റേറ്റ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകളിലാണ് ഇതുള്ളത്. 2019 അവസാനത്തോടെയുള്ള കണക്കു പ്രകാരം രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ള 34,000 വിദേശ തൊഴിലാളികളില്‍ 12,453 പേരും ഇന്ത്യക്കാരാണ്. 229,386 സര്‍ക്കാര്‍ ജോലിക്കാരാണ് ഒമാനില്‍ ആകെയുള്ളത്.
വിദേശ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഈജിപ്താണ് രണ്ടാമത്. 9631 ഈജിപ്ത് പൗരന്മാരാണ് ഒമാനില്‍ പൊതുമേഖലാ ജോലിയിലുള്ളത്. പാകിസ്ഥാനില്‍ നിന്നുള്ള 1,325 പേരും പൊതുമേഖലയിലുണ്ട്.
ഒമാനിലെ ആകെ 50 ലക്ഷം പേരാണ് ഉള്ളത്. ഇതില്‍ 20 ലക്ഷത്തോളം വിദേശികളാണ്. ഇന്ത്യക്കാരായ എട്ടുലക്ഷം പേര്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. രണ്ടര ലക്ഷം പാകിസ്ഥാനികളും ഒമാനില്‍ ജോലി ചെയ്യുന്നു.