യുണൈറ്റഡ് നേഷന്‍സ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 6274 കോടി ഡോളര്‍. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് (ഐഎഫ്എഡി) പുറത്തുവിട്ട കണക്കാണിത്. ഇന്ത്യയിലേക്ക് അയച്ച തുകയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ വര്‍ധന 68.6 ശതമാനമാണ്. ഒരു വര്‍ഷത്തിനിടെ വിദേശ ഇന്ത്യക്കാര്‍ അയച്ച തുക, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം വരും. ഇതില്‍ വലിയൊരു ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. മറ്റു രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ തുക എത്തിയത് അമേരിക്കയില്‍ നിന്നാണ്. ലോകത്ത് 80 കോടിയിലധികം കുടുംബാംഗങ്ങളുടെ ജീവിതച്ചിലവുകള്‍ 20 കോടിയിലധികം വരുന്ന കുടിയേറ്റ തൊഴിലാളികളിലൂടെയാണ് കണ്ടെത്തുന്നത്.