X

ഇന്ത്യയില്‍ മുസ്‌ലിംകള്‍ വലിയവെല്ലുവിളി നേരിടുന്നു: ശശി തരൂര്‍

കോഴിക്കോട്: ഇന്ത്യയില്‍ മുസ്‌ലിംകള്‍വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഒരൊറ്റ എം.പിപോലും ആ ന്യൂനപക്ഷത്തില്‍നിന്നല്ല. ഇത് ഇവരോടും രാജ്യത്തിന്റെ മതേതരഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്.
ഇന്ത്യന്‍ലോയേഴ്‌സ് കോണ്‍ഗ്രസ് കോഴിക്കോട്ട് സംഘടിപ്പിച്ച മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംന്യൂനപക്ഷത്തെ ഈ രാജ്യത്തിന് ആവശ്യമില്ലെന്ന് പറയുകയാണ് ബി.ജെ.പി ഇതിലൂടെചെയ്യുന്നത്. രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണിത്. യു.എ.പി.എനിയമം കൊണ്ട് ആരെയും ജയിലിലിടാമെന്നതാണ് സര്‍ക്കാര്‍കരുതുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വാസ്യത വീണ്ടെടുത്ത് അധികാരത്തില്‍തിരിച്ചെത്തണം. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ശബ്ദിക്കാന്‍ അനുവദിക്കാത്ത അവസ്ഥയുണ്ടാക്കി. ബില്ലുകള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി പാര്‍ലമെന്റിനെ മാറ്റിയിരിക്കുന്നുവെന്ന തരൂര്‍പറഞ്ഞു.

എം.കെരാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.ലോയേഴ്‌സ് കോണ്‍ഗ്രസ് സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ.സുനീഷ് മാമിയില്‍ അധ്യക്ഷഥ വഹിച്ചു. കെ.പി നിധീഷ്, അഡ്വ.മാത്യു കട്ടിക്കാന, അഡ്വ. കെ.എം ഖാദിരി, അഡ്വ. ടി.വിഹരി, അഡ്വ.ജയന്ത് ബാബു, കെ.എസ്.യുജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍, അഡ്വ.എ.വി അനൂപ് സംസാരിച്ചു.

Chandrika Web: