ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഭാവി താരമെന്ന പേര് ഇതിനോടകം പേര് നേടിയ ജൂനിയര്‍ ഗോള്‍ കീപ്പര്‍ ധീരജ് സിങ് ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹി നടന്ന ഡല്‍ഹിഡൈനാമോസ്-ബ്ലാസ്‌റ്റേഴ്‌സ് മത്സരം കാണാന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ് മഞ്ഞപടയുടെ ജേഴ്‌സിയുമിട്ട് ഗ്യാലറിയിലെത്തിയതാണ് ഇത്തരം ഒരു വാര്‍ത്തക്ക് പിന്നില്‍. അതേസമയം ധീരജിനെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജെഴ്‌സിയില്‍ കണ്ട ടീം ആരാധകര്‍ മണിപ്പൂരുകാരന്‍ തങ്ങളുടെ പ്രിയ ക്ലബിനായി ഉടന്‍ അണിനിരക്കും എന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യന്‍ ഗോള്‍ വലക്കു കീഴില്‍ മിന്നും പ്രകടനം പുറത്തെടുത്ത ധീരജിനെ തേടി യൂറോപിലെ പ്രമുഖ ക്ലബുകളായ വെസ്്റ്റാം ഹാം യുണൈറ്റഡ്, മദര്‍വെല്‍ തുടങ്ങി ടീമുകളില്‍ നിന്നും ഓഫറുകളുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു. അതേസമയം പതിനേഴുകാരന്‍ ബ്ലാസ്റ്റേഴ്‌സുമായി ഇതുവരെ കരാറിലെത്തിയിട്ടില്ലെന്നും യൂറോപ്യന്‍ ക്ലബുകളുടെ ട്രയല്‍സിന് ഒരുങ്ങുന്നതിന്റെ ഭാഗമായി മൂന്നാഴ്ചത്തെ പരിശീലനത്തിനു വേണ്ടി മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയതെന്നും താരത്തിന്റെ ഏജന്റ് അനു കിച്‌ലു വ്യക്തമാക്കി.
ഐ-ലീഗ് ക്ലബായ ഇന്ത്യന്‍ ആരോസിന്റെ ഗോള്‍ കീപ്പറായിരുന്ന ധീരജ് സിങ് ക്ലബുമായി കരാര്‍ പുതുക്കാത്ത കാരണം ജനുവരി മുതല്‍ ഫ്രീ ഏജന്റാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയുടെ പുത്തന്‍ പ്രതീക്ഷ തന്നെയാണ് ധീരജ്. അതേസമയം ധീരജ് യൂറോപ്പിലെ ക്ലബുകളുമായി കരാറില്‍ ഏര്‍പ്പെടാനായില്ലെങ്കില്‍ പ്രഥമ പരിഗണന ബ്ലാസ്‌റ്റേഴ്‌സിനു ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
.