ന്യൂയോര്‍ക്ക്: ഇത് ശരിക്കും അത്ഭുതമാണെന്ന് പറയുകയാണ് മരുന്ന് പരീക്ഷണത്തിലൂടെ അര്‍ബുദം പൂര്‍ണമായും ഭേദമായ ഇന്ത്യന്‍ വംശജ നിഷ വര്‍ഗീസ്. ഡോസ്ടാര്‍ലിമാബ് എന്ന പുതിയ മരുന്ന് പരീക്ഷിക്കാന്‍ തയാറായ 18 അര്‍ബുദ ബാധിതരില്‍ ഒരാളായിരുന്നു നിഷ.
നിഷ ഉള്‍പ്പെടെ പരീക്ഷണത്തില്‍ പങ്കാളികളായ എല്ലാവരിലും രോഗം ഭേദമായി. മരുന്ന് കഴിച്ചതോടെ അര്‍ബുദം പൂര്‍ണമായി ഭേദമായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിഷ വര്‍ഗീസിലും പരീക്ഷണത്തില്‍ പങ്കെടുത്ത മറ്റ് രോഗികളിലും അര്‍ബുദബാധ ഏതാണ്ട് സമാന അവസ്ഥയിലായിരുന്നു. മലാശയത്തെ പൂര്‍ണമായി അര്‍ബുദം ബാധിച്ചിരുന്നെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിരുന്നില്ല.