മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കോഹ്‌ലിയുടെ അഭാവത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മയായിരിക്കും ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍ നിന്നുള്ള ഇടംകൈയന്‍ സ്പിന്നര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ പുതുമുഖം. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്.
പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് തുടങ്ങിയവര്‍ ടീമിലുണ്ട്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം മൂന്നാം സ്പിന്നറായി അക്‌സര്‍ പട്ടേലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇത്തവണയും ടീമില്‍ ഇടമില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഷാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.