ഇന്ത്യന്‍ സ്വച്ഛതാ ലീഗ് ക്യാമ്പയിന്‍റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ബീച്ചില്‍ ബൃഹത് ഇന്ത്യാ ഭൂപടമൊരുക്കി. സ്വച്ഛ് ഭാരത് നിര്‍ദ്ദേശ പ്രകാരം രാജ്യത്തെ മുഴുവന്‍ നഗരസഭകൾ, ബീച്ചുകള്‍, ടൂറിസം സ്പോട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉയർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പയിനിന്‍റെ ഉദ്ഘാടനവും ശുചിത്വ സന്ദേശ ക്യാന്‍വാസ് രചന ഉദ്ഘാടനവും നഗരസഭ ചെയര്‍പേഴ്സണ്‍ കെ കെ ജയമ്മ നിര്‍വ്വഹിച്ചു. 100 അടിയോളം വരുന്ന ഇന്ത്യാ ഭൂപടമാണ് യുവാക്കൾ അണിനിരന്ന് സൃഷ്ടിച്ചത്.
ഇന്ത്യന്‍ സ്വച്ഛതാ ലീഗ് ക്യാമ്പയിന്‍ ; ആലപ്പുഴ ബീച്ചിൽ ഇന്ത്യാ ഭൂപടമൊരുക്കി യുവാക്കൾ
Tags: ALAPPUZHA
Related Post