X
    Categories: indiaNews

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി

യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ പോരാടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ സായ് നികേഷ് രവിചന്ദ്രനാണ് യുക്രൈന്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്നത്.

യുക്രൈനില്‍ നാഷണല്‍ എയറോസ്‌പേസ് സര്‍വകലാശാലയില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഈ 21 കാരന്‍.

തനിക്കൊരു വീഡിയോ ഗെയിം കമ്പനിയില്‍ ജോലി ലഭിച്ചു എന്ന് കഴിഞ്ഞമാസം സായി കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതിനു പിന്നാലെ മകനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി.

തുടര്‍ന്ന് ബന്ധപ്പെട്ട സായ് താന്‍ യുക്രൈനില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ ചേര്‍ന്നു എന്ന വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ മകന്‍ യുദ്ധമുഖത്ത് ആണെന്ന വിവരമറിഞ്ഞ് ഞെട്ടലും ആശങ്കയിലുമാണ് സായിയുടെ കുടുംബം.ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെ സായുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

2018ല്‍ സായി ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ശ്രമം നടത്തിയെങ്കിലും ഉയരക്കുറവ് അന്നൊരു വെല്ലുവിളിയായി തീര്‍ന്നു. സൈന്യത്തോടൊപ്പമുഉള്ള സായിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

Test User: