X

ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ് വാഹനം; പ്രതിഷേധം ശക്തം

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടിച്ചിരിച്ച യുഎസ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ ജാഹ്നവി കണ്ടൂല എന്ന വിദ്യാര്‍ത്ഥിനിയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിയാറ്റില്‍ പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ചാണ് 23കാരിയായ ജാനവി കന്ദുല കൊല്ലപ്പെട്ടത്. നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയിരുന്നു ജാനവി.

കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ ജാനവി 100 അടി ദൂരത്തേക്ക് തെറിച്ചുപോയി. അപകടം നടക്കുമ്പോള്‍ 63 മൈല്‍ വേഗത്തിലായിരുന്നു കാര്‍. ഇവിടെ 25 മൈല്‍ വേഗത്തിലെ കാര്‍ ഓടിക്കാന്‍ പാടുള്ളു.

webdesk14: