X

മസ്തിഷ്‌ക്കാഘാതം മൂലം യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

യുക്രൈനില്‍ മസ്തിഷ്‌ക്കാഘാതം മൂലം ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. പഞ്ചാബിലെ ബര്‍നാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാലാണ് മരിച്ചത്. 22 വയസായിരുന്നു. ഇന്ന് രാവിലെയാണ് മസ്തിഷ്‌ക്കാഘാതം മൂലം മരണപ്പെടുന്നത്. വിന്നിറ്റ്‌സ്യയിലെ നാഷണല്‍ പൈറോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു.  ശരീരം ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് ജിന്‍ഡാലിന്റെ പിതാവ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

Test User: