മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ ഓഹരി സൂചികകള്‍ തകര്‍ന്നടിഞ്ഞു. സെന്‍സെക്‌സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തില്‍ 14,829ലുമാണ് വ്യാപാരം ആരംഭിച്ചത്.
1235 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 740 ഓഹരികള്‍ നേട്ടത്തിലുമാണ്. 77 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. മെറ്റല്‍ സൂചികയും രണ്ടുശതമാനത്തോളം താഴ്ന്നു.
നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, മാരുതി, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഐടിസി, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടെക് മഹീന്ദ്ര, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാമാനയും നഷ്ടത്തിലായത്.