വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനം ഇടിഞ്ഞു. നാളെ നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ ചുവടുപിടിച്ച് നിക്ഷേപകര്‍ കരുതലോടെ വിപണിയില്‍ ഇടപെടുന്നതാണ് ഇതിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
13 സെക്ടറുകളില്‍ പതിനൊന്നും നഷ്ടത്തിലാണ് ഓടുന്നത്. പ്രധാനമായി ഐടി, ധനകാര്യ, എണ്ണ, പ്രകൃതി വാതക ഓഹരികളാണ് നഷ്ടത്തിലുള്ളത്. അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്. പലിശനിരക്ക് 25 ബേസിക് പോയിന്റ് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പലിശനിരക്ക് കുറയ്ക്കുകയാണെങ്കില്‍ വീണ്ടും അമേരിക്കയിലേക്ക് നിക്ഷേപം ഒഴുകാന്‍ സാധ്യതയുണ്ട്.
സെന്‍സെക്സ് 81,000ലും നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി ഇടിവ് നേരിട്ടത്.