X

സഹല്‍ ഔട്ട് ആഷിഖ് ഇന്‍; സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

ഡല്‍ഹി: യുഎഇക്കും ഒമാനുമെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് പരിക്ക് മൂലം ടീമില്‍ ഇടം നോടാനായില്ല. സഹലിന് പുറമെ ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ആശിഷ് റായ്, ജെറി എന്നിവര്‍ക്കും ടീമിലിടം നേടാനായില്ല. അതേസമയം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഡിഫന്‍ഡറും മലപ്പുറം സ്വദേശിയുമായ മഷൂര്‍ ശരീഫും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രാഹുല്‍ കെ.പിയും പട്ടികയില്‍ ഇടം പിടിച്ചു. ആഷിഖ് കുരുണിയനാണ് മറ്റൊരു മലയാളി. മാര്‍ച്ച് 25 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍.

അവസാന 28 അംഗ ടീമിനെ ഐ.എസ്.എല്‍ ഫൈനലിന് ശേഷമേ പ്രഖ്യാപിക്കൂ. ഈ മാസം 13നാണ് ഐ.എസ്.എല്‍ ഫൈനല്‍. പരിശീലന ക്യാമ്പ് യുഎഇയില്‍ ഈ മാസം 15 മുതല്‍ ആരംഭിക്കും. ഐ.എസ്.എല്‍ പ്രാഥമിക ഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് സാധ്യത ടീമിനെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചത്. ഐ.എസ്.എലില്‍ കളിക്കുന്നവരാണ് 35 പേരും. ഐ ലീഗില്‍ കളിക്കുന്ന ആര്‍ക്കും ടീമിലിടം നേടാനായില്ല. പത്ത് പുതുമുഖങ്ങളാണ് സാധ്യതാ പട്ടികയിലിടം നേടിയത്.

ടിം ഇങ്ങനെ; ഗോള്‍കീപ്പര്‍മാര്‍; ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, സുഭാശിഷ് റോയ് ചൗധരി, ധീരജ് സിങ്, വിശാല്‍ കൈത്

പ്രതിരോധം: സെറിട്ടന്‍ ഫെര്‍ണാണ്ടസ്, അശുതോഷ് മേത്ത, ആകാശ് മിശ്ര, പ്രീതം കോട്ടാല്‍, സന്ദേശ് ജിങ്കന്‍, ചിക്ലന്‍സന സിംഗ്, സര്‍ത്താക്ക് ഗോലി, ആദില്‍ ഖാന്‍, മന്ദര്‍ റാവു ദേസായ്, പ്രബീര്‍ ദാസ്, മഷൂര്‍ ഷെരീഫ്

മധ്യനിര: ഉദാന്ത സിങ്, റൗളിങ് ബോര്‍ജസ്, ലാലെങ്ക്മാവിയ, ജീക്‌സണ്‍ സിങ്, റെയ്നീര്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ് ഥാപ്പ, ബിപിന്‍ സിങ്, യാസിര്‍ മുഹമ്മദ്, സുരേഷ് സിങ്, ലിസ്റ്റന്‍ കൊളാകോ, ഹാളിചരണ്‍ നര്‍സാരി, ലാലിയന്‍സുവാല ചാങ്‌തെ, ആഷിഖ് കുരുണിയന്‍, രാഹുല്‍ കെ.പി, ഹിതേശ് ശര്‍മ്മ, ഫാറൂഖ് ചൗധരി

മുന്നേറ്റ നിര: മന്‍വീര്‍ സിങ്, സുനില്‍ ഛേത്രി, ഇഷാന്‍ പണ്ഡിത

 

Test User: