മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. അമേരിക്കന്‍ ഡോളിറിനെതിരെ 21 പൈസയാണ് ഇന്ന് രാവിലെ കുറഞ്ഞത്. 71.79 രൂപയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രൂപക്ക് സംഭവിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വാണിജ്യ തര്‍ക്കങ്ങളുയര്‍ത്തുന്ന ആശങ്കയും ക്രൂഡ് ഓയില്‍ വില വര്‍ധനയുമാണ് ഇന്ത്യന്‍ നാണയത്തിനെതിരെ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് കാരണം. കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ച്ചയായി രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമാണുള്ളത്.
അതിനിടെ, രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ പതിവായി ചെയ്യുന്നതുപോലെ പലിശനിരക്ക് കൂട്ടി മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താനാണ് ആര്‍.ബി.ഐ ശ്രമിക്കുകയെന്നും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.