X
    Categories: CultureMoreViews

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

കൊച്ചി: സമാനതയില്ലാത്ത തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 70 കടന്നു. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്. 110 പൈസയായിരുന്നു നഷ്ടം.

2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ ഇടിവിനെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം കുറയുന്നത്. രൂപയുടെ മൂല്യം 71 ലേക്ക് കടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതും എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: