ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 71.37 രൂപയിലേക്ക് താഴ്ന്നു. രാജ്യാന്തര വിദേശ വിനിമയത്തില്‍ താഴ്ന്ന നിരക്കില്‍ വിനിമയം ആരംഭിച്ച രൂപയുടെ മൂല്യം വീണ്ടും കൂപ്പുക്കുത്തുകയായിരുന്നു.
ക്രൂഡ് ഓയില്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് യു.എസ് ഡോളറിന് കരുത്തു പകര്‍ന്നു. നേരത്തെ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ 21 പൈസ താഴ്ന്ന 71.21 ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.
രൂപയുടെ മൂല്യത്തകര്‍ച്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും തകര്‍ച്ചയുണ്ടായി. 7.60 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തിയാണ് രാവിലെ വ്യാപാരം ആരംഭിച്ചത്.