X

ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചു. ഉപഭോക്താക്കള്‍ക്ക് സൈറ്റ് തുറക്കാനാകുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പരിഹാരം കണ്ടത്. ഒരു മണിക്കൂറോളം സെര്‍വര്‍ തകരാറിലായിരുന്നു. ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കില്ലെന്നും ബുക്കിംഗ് നടക്കില്ലെന്നും അറിയിപ്പുണ്ടായിരുന്നു.

എന്നാല്‍ സൈറ്റ് നിലച്ചതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണമാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. സാധാരണ രാത്രി 11 മണിക്ക് ശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് സൈബര്‍ ആക്രമണമാണോ എന്നതു സംബന്ധിച്ച് സംശയമുയര്‍ന്നത്. നിരവധി ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ തകരാറിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു.

webdesk18: