X

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനും വന്ദേ മെട്രോയും ആരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ

സ്ലീപ്പര്‍ കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തിയ വന്ദേഭാരത് ട്രെയിനുകള്‍ 2024 മാര്‍ച്ചോടെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ ബി.ജി. മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ലീപ്പര്‍ കോച്ച് കൂടി ഉള്‍പ്പെടുത്തിയ ട്രെയിനിന്റെ നിര്‍മ്മാണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ മെട്രോയില്‍ 12 കോച്ചുകളായിരിക്കും ഉണ്ടാകുക. നിലവില്‍ ഓടുന്ന പാസഞ്ചറുകള്‍ക്ക് ബദലായിട്ടാണ് വന്ദേ മെട്രോകള്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും. അടുത്തവര്‍ഷം ജനുവരി ഫെബ്രുവരിയോടെ സര്‍വീസും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് പുതിയ പതിപ്പുകള്‍ കൂടി അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി രാജ്യത്തിന് ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു. വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്സ് എന്നിവയാണ് പുതിയ പതിപ്പുകള്‍ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതയായ 160 കിലോമീറ്ററിന് ഉചിതമായ രീതിയില്‍ റെയില്‍വേ ട്രാക്കുകള്‍ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

webdesk14: