ഡല്‍ഹി: റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നത് അടക്കം അടിമുടി പരിഷ്‌കരണത്തിന് ഇന്ത്യന്‍ റെയില്‍വെ ഒരുങ്ങുന്നു. നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പേരില്‍ മെഗാ പ്ലാനിന് രൂപം നല്‍കാനാണ് റെയില്‍വെ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെയും വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം പദ്ധതി നടപ്പാക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്.
റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ഉറപ്പാക്കുക എന്നതാണ് പരിഷ്‌കരണത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം. അതായത് വെയ്റ്റിങ് ലിസ്റ്റ് എന്നത് ഒഴിവാകും എന്ന് സാരം. ഇതിന് പുറമേ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി വരുമാനം ഉയര്‍ത്താനാണ് പദ്ധതിയിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നു.
ചരക്ക് നീക്കം വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതിനായി 2030 ഓടേ നാല് കടത്ത് ഇടനാഴി കൂടി സ്ഥാപിക്കാനാണ് റെയില്‍വെ പദ്ധതിയിടുന്നത്.