ഇന്ത്യയുടെ ഭീഷണിക്ക് വഴങ്ങി ഡല്‍ഹിക്ക് പുറത്തുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മാറ്റി കാനഡ. ഒക്ടോബര്‍ 10നകം രാജ്യത്തെ നായതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറക്കണമെന്നാണ് ഇന്ത്യ പറഞ്ഞിരുന്നത്.
ഈ മാസം ആദ്യമായാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജാറുടെ കൊലപാതകത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.