X
    Categories: MoreViews

കുരുമുളക് കാന്‍സര്‍ അണുക്കളെ തടയുന്നതായി പഠനം

ഹൂസ്റ്റന്‍: ജീവതശൈലി മൂലം മനുഷ്യ സമൂഹത്തിന് ഇന്ന് മാരകമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ് അര്‍ബുദം. രോഗം കണ്ടെത്തുമ്പോള്‍ തന്നെ മരണം വന്നെത്തുന്നത് മുതല്‍ ചികിത്സയിലൂടെ തുടക്കത്തില്‍ തന്നെ സുഖപ്പെടുത്താന്‍ സാധിക്കുന്ന തുടങ്ങി അര്‍ബുദങ്ങളാണ് ഇന്ന് ഏതുതരം ആളുകളിലേക്കും പടരുന്നത്.

എന്നാല്‍, ചരിത്രകാലം തൊട്ടേ വിദേശികള്‍ കറുത്തപൊന്നായി കണ്ട ഇന്ത്യന്‍ കുരുമുളകിന് അര്‍ബുദത്തെ കീഴക്കാന്‍ സാധിക്കുമെന്ന പുതിയ പഠനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഭക്ഷണ സാധനങ്ങളില്‍ ഉപ്പിനെപോലെതന്നെ പ്രധാന്യമര്‍ഹിക്കുന്ന കുരുമുളകിന് അര്‍ബുദത്തെ അകറ്റാന്‍ കഴിയുമെന്ന അറിവ് വലിയ പ്രധാന്യത്തോടെയാണ് ആരോഗ്യലോകം കാണുന്നത്. ഭക്ഷണത്തിന് എരിവ് പകരുവാന്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ കുരുമുളകില്‍ അടങ്ങിയിരിക്കുന്ന ‘പിപ്പര്‍ലോങ്ങുമൈന്‍’ ആണ് അര്‍ബുദത്തിന് മരുന്നായി പ്രവര്‍ത്തിക്കുന്നത്. കാന്‍സറിന് കാരണമായി ശരീരത്തില്‍ വളരുന്ന മുഴകളിലും കോശങ്ങളിലും കൂടുതലായി കാണുന്ന പ്രത്യേകതരം ഘടകത്തിന്റെ ഉല്‍പാദനത്തെ ‘പിപ്പര്‍ലോങ്ങുമൈന്‍’ തടയുമെന്നാണ് പഠനം വിലയിരുത്തുന്നത്.
ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രി ആണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സുഗന്ധ വ്യജ്ഞനങ്ങളില്‍ ക്യാന്‍സര്‍ പ്രതിരോധിക്കുവാനുള്ള ഘടകങ്ങളെ സംബന്ധിച്ച് യുറ്റി സൗത്ത് വെസ്‌റ്റേണ്‍ മെഡിക്കലിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പരലുകളെ കുറിച്ചുള്ള പഠനം എക്‌സറേ സഹായത്തോടു കൂടി നടത്തിയപ്പോള്‍ സാധ്യമായത് താന്മാത്രികമായ ഘടനയെ കുറിച്ചുള്ളതും എങ്ങനെ പിപ്പര്‍ലോങ്ങുമൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്നുള്ളതുമാണ്. അവ ശരീരത്തില്‍ രക്തവുമായി കൂടിചേരുമ്പോള്‍ ക്യാന്‍സര്‍ ഘടകങ്ങളെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. കരുമുളകിന്റെ ഈ സവിശേഷക ഗുണം ക്യാന്‍സര്‍ ചികിത്സ രംഗത്ത് കരുത്ത് പകരുന്നതാണ്. ഇതിനെ പ്രയോജനപ്പെടുത്തി മരുന്ന് നിര്‍മ്മാണം നടത്തുവാന്‍ ശ്രമിക്കുമെന്ന് അര്‍ബുദ ശാസ്ത്രത്തെ ഡോ കെന്നത്ത് വെസ്‌റ്റോവര്‍ പറഞ്ഞു.

കുരുമുളകില്‍ അടങ്ങിയിരിക്കുന്ന രാസഘടകം ‘പിപ്പര്‍ലോങ്ങുമൈനാണ്’ ബ്രസ്റ്റ്, ശാസകോശം, ലുക്കീമിയ, പ്രോസ്ട്രയിറ്റ്, ബ്രൈന്‍ ട്യൂമര്‍ തുടങ്ങിയ അര്‍ബുദത്തിന് മറുമരുന്നായി പ്രവര്‍ത്തിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. പുരാതന കാലം മുതല്‍ തന്നെ ആയുര്‍വേദത്തിലും മറ്റുമായി കുരുമുളക് പല അസുഖങ്ങള്‍ക്കും ഉള്ള മറുമരുന്നായി ഉപയോഗിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍ പഠനത്തില്‍ സൂചിപ്പിച്ചു.

chandrika: