ലണ്ടന്‍: ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടന്‍ പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഋഷി സുനക്. വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രി, ബ്രിട്ടീഷ് ചരിത്രത്തില്‍ രാജ്യം ഭരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നീ പ്രത്യേകതകള്‍ കൂടിയുണ്ട് ഈ വിജയത്തിന്.
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പൊതുസഭാ നേതാവ് പെനി മോര്‍ഡന്റിനും 100 എം. പി മാരുടെ പിന്തുണ കടക്കാനാകാത്തതാണ് ഋഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. ഏഴുമാസത്തിനിടെ അധികാരത്തിലേറുന്ന മൂന്നാമത്തെ പ്രധാന മന്ത്രിയാവുകയാണ് ഋഷി സുനക്.
അഴിമതി ആരോപണങ്ങള്‍ക്കും പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കും പിന്നാലെ സെപ്റ്റംബര്‍ ആറിന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുകയായിരുന്നു. അതിനു ശേഷം ലിസ് ട്രസ് അധികാത്തിലേറിയെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ മാസം 20ന് താഴെയിറങ്ങി. 45 ദിവസമാണ് ലിസ് ട്രസിന്റെ അധികാരം നിലനിന്നത്. ഇതിനു പിന്നാലെയാണ് ഋഷി സുനകിന്റെ സ്ഥാനാരോഹണം.