ഡബ്ലിന്‍: ഇന്ത്യന്‍ വംശജനായ ലിയോ വരാദ്ക്കര്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ലിബറര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഫൈന്‍ ഗെയിലിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലിയോ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കും സ്വവര്‍ഗാനുരാഗിയായ ലിയോ. നിലവില്‍ സാമൂഹ്യ ക്ഷേമ മന്ത്രിയാണ്. നാട്ടുകാരനും പാര്‍ട്ടിയിലെ എതിരാളിയുമായ സൈമണ്‍ കോവെനെയെ 60 ശതമാനത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. അയര്‍ലന്‍ഡ് ഭരിക്കുന്ന കൂട്ടുമന്ത്രിസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ഫൈന്‍ ഗെയില്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുമ്പ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ലിയോ തുറന്നു പറഞ്ഞിരുന്നു. ലോകത്ത് ആദ്യമായി സ്വവര്‍ഗ വിവാഹത്തെ നിയമപരമായി അംഗീകരിച്ച രാജ്യമാണ് അയര്‍ലന്‍ഡ്. രാജ്യത്ത് സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പ്രധാമന്ത്രി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ വ്യക്തിയാണ് അദ്ദേഹം. 38കാരനായ ലിയോയുടെ പിതാവ് മുബൈ സ്വദേശിയും അമ്മ ഐറിഷുകാരിയുമാണ്. ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍ മെഡിക്കല്‍ ബിരുദമെടുത്ത് ഒരു സാധാരണ ഡോക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം 2004ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2007ല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം മന്ത്രിയായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഭരണാധികാരിയെന്ന നിലയില്‍ കഴിവുതെളിയിച്ച ലിയോയുടെ മുന്നോട്ടുള്ള പ്രയാണം അതിവേഗത്തിലായിരുന്നു. ആറു വര്‍ഷത്തോളം പ്രധാധനമന്ത്രി പദത്തില്‍ ഇരുന്ന ശേഷം കഴിഞ്ഞ മാസം രാജിവെച്ച ടാവോയി സീച്ച എന്‍ഡാ കെന്നിയുടെ പിന്‍ഗാമിയായാണ് ലിയോ എത്തുന്നത്. കൂട്ടുകെട്ട് മന്ത്രിസഭയിലെ ഏറ്റവും വലിയ കക്ഷിയാണ് ഫൈന്‍ ഗെയില്‍.
- 7 years ago
chandrika
Categories:
Views
ഇന്ത്യന്‍ വംശജന്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി
Tags: inidan Origin