ഭീകരരൂപിയായ യതിയുടെ കാല്‍പാദങ്ങള്‍ കണ്ടെന്ന് ഇന്ത്യന്‍ സേന : ചിത്രങ്ങള്‍ പുറത്തുവിട്ടു

നേപ്പാളിലെ നാടോടിക്കഥകളിലും പുരാണങ്ങളിലും പരാമര്‍ശിക്കുന്ന അതികായനായ ഭീകരരൂപിയായ യതി യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മക്കാലും ബേസ് ക്യാമ്പിന് സമീപമാണ് കാല്‍പ്പാടുകള്‍ കണ്ടെത്. സേനയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പകുതി മനുഷ്യനും പകുതി മൃഗവുമായ രൂപമാണ് യതിയ്‌ക്കെന്ന് പറയാറുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് സേന യതിയുടെ കാല്‍പാദങ്ങള്‍ കണ്ടതെന്ന് പറയുന്നു. ഒരു കാല്‍പാദത്തിന്റെ ചിത്രം മാത്രമാണ് സേന പുറത്ത് വിട്ടിരിക്കുന്നത്. മഞ്ഞുമൂടിയ പ്രദേശങ്ങളിലാണ് യതിയുടെ ആവാസവ്യവസ്ഥ. ഹിമാലയം, സൈബീരിയ, മധ്യ-കിഴക്ക് ഏഷ്യ ഭാഗങഅങളില്‍ യതിയുണ്ടെന്ന് പറയപ്പെടുന്നു.

Test User:
whatsapp
line