X

നേവിയില്‍ 102 ഓഫീസര്‍മാര്‍ക്ക് അവസരം

ഇന്ത്യന്‍ നേവിയുടെ നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍ സ്‌കീമില്‍ പെര്‍മനന്റ് കമ്മീഷന്‍ ഓഫിസര്‍ ആകാനും എക്‌സിക്യൂട്ടീവ് ആന്‍ഡ് ടെക്‌നിക്കല്‍ ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫിസറാകാനും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം. 102 ഒഴിവുകളാണുള്ളത്. 2020 ജനുവരിയില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്സ് തുടങ്ങും. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒന്ന്.

യോഗ്യത:

താഴെ പറയുന്ന വിഭാഗങ്ങളിലൊന്നില്‍ എന്‍ജിനീയറിങ് പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ 5/7 സെമസ്റ്റര്‍ വരെ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം (പരിശീലനം തുടങ്ങും മുമ്പേ യോഗ്യത നേടിയിരിക്കണം).

ബ്രാഞ്ച്, വിഭാഗം, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ.

എക്‌സിക്യൂട്ടീവ് ബ്രാഞ്ച്:-

എ) നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ കേഡര്‍ (ഒഴിവ്-12): ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, മൈക്രോ ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കണ്‍ട്രോള്‍, ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍, ഇന്‍ഡസ്ട്രിയല്‍, പ്രൊഡക്ഷന്‍, എയ്‌റോസ്‌പേസ്, മെറ്റലര്‍ജി, മെറ്റലര്‍ജിക്കല്‍, കെമിക്കല്‍, മെറ്റീരിയല്‍ സയന്‍സ,് കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

ബി) ജനറല്‍ സര്‍വീസ്/ഹൈഡ്രോഗ്രഫി കേഡര്‍ (ഒഴിവ്-30): ഏതെങ്കിലും വിഭാഗത്തില്‍ ബിഇ/ബിടെക്.

ടെക്നിക്കല്‍ ബ്രാഞ്ച്:-

സി) എന്‍ജിനീയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) (ഒഴിവ്-28): മെക്കാനിക്കല്‍, മറൈന്‍, ഇന്‍സ്ട്രുമെന്റേഷന്‍, പ്രൊഡക്ഷന്‍, ഏയ്റോനോട്ടിക്കല്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ്, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, എയ്‌റോസ്‌പേസ്, ഓട്ടമൊബീല്‍സ്, മെറ്റലര്‍ജി, മെക്കട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍.

ഡി) ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) (ഒഴിവ്-32): ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പവര്‍ എന്‍ജിനീയറിങ്, പവര്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റേഷന്‍.

ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ ഒരപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതി. ഇവര്‍ തങ്ങളുടെ പ്രിഫറന്‍സ് മുന്‍ഗണനാ ക്രമത്തില്‍ ബന്ധപ്പെട്ട കോളത്തില്‍ പൂരിപ്പിക്കണം.

പ്രായം: ഉദ്യോഗാര്‍ഥികള്‍ 1995 ജനുവരി രണ്ടിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉള്‍പ്പെടെ.

തിരഞ്ഞെടുപ്പ്: ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ 2019 ഏപ്രില്‍-ജൂലായ് വരെയുള്ള മാസങ്ങളില്‍ ബെംഗളൂരു/ ഭോപാല്‍/ വിശാഖപട്ടണം/ കോയമ്പത്തൂര്‍/കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടത്തുന്ന എസ്എസ്ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഇന്റര്‍വ്യൂവിന് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സപ്ഷന്‍, ഡിസ്‌കഷന്‍ ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കല്‍ ടെസ്റ്റിങ്, ഗ്രൂപ്പ് ടെസ്റ്റിങ്, ഇന്റര്‍വ്യൂ എന്നിവയുള്‍പ്പെട്ടതാണു രണ്ടാം ഘട്ടം. തുടര്‍ന്ന് വൈദ്യപരിശോധന (35 ദിവസം). ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു തേഡ് എസി യാത്രാബത്ത നല്‍കും.

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതു ബന്ധപ്പെട്ട കോളത്തില്‍ പൂരിപ്പിക്കാന്‍ മറക്കരുത്. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിട്ടുള്ള അതേ രീതിയില്‍ തന്നെ വിവരങ്ങള്‍ പൂരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മാര്‍ക്ക് ലിസ്റ്റ് (5,7 സെമസ്റ്ററുകള്‍ വരെ), ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ (പത്ത് /പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്), ബിഇ/ ബി.ടെക് ക്കാര്‍ക്ക് സിജിപിഎ കണ്‍വേര്‍ഷന്‍ ഫോര്‍മുല എന്നിവയുള്‍പ്പെടെയുള്ള ബന്ധപ്പെട്ട അസല്‍ രേഖകളും കളര്‍ ഫോട്ടോഗ്രാഫും JPG/FITTഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത് അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് എസ്എസ്ബി ഇന്റര്‍വ്യൂവിന് ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.joinindiannavy.gov.in

chandrika: