Categories: GULFMore

ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ സംഘടിപ്പിച്ചു

അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുഷ്‌റിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കോണ്‍സുലര്‍ ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു.

വിവിധ മേഖലകളില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കൂട്ടായ്മകളും കൂടിച്ചേരലുകളും അതിന് കൂടുതല്‍ സാധ്യമാക്കട്ടെയെന്ന് ഡോ.ബാലാജി കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് എന്‍.എം അബൂബക്കര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള, വൈസ് പ്രസിഡന്റ് പി.എം അബ്ദുല്‍റഹ്‌മാന്‍, ഭരണസമിതി അംഗങ്ങളായ റസാഖ് ഒരുമനയൂര്‍, റാഷിദ് പൂമാടം, സമീര്‍ കല്ലറ, സഫറുല്ല പാലപ്പെട്ടി എന്നിവര്‍ നേതൃത്വം നല്‍കി. മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

webdesk14:
whatsapp
line