X

ഇന്ത്യൻ ഇസ്‌ലാഹി സെൻററിൻ്റെ ഇഫ്ത്താർ ശ്രദ്ധേയമാകുന്നു

ദുബൈ: ദുബൈ അൽമനാർ ഇസ്‌ലാമിക് സെൻററും ഇന്ത്യൻ ഇസ്‌ലാഹി സെൻററും ദുബൈ ദാറുൽബിർ സൊസൈറ്റിയുമായി സഹകരിച്ച് ദിവസേന 1500 പേർക്ക് ഇഫ്ത്താർ ഒരുക്കുന്നു. ഖുസൈസ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ, അൽബറാഹ അൽമനാർ ഇസ്‌ലാമിക് സെൻറർ, അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെൻറർ എന്നീ സെൻററുകളിലാണ് നൂറുകണക്കിന് പേർക്ക് ഇഫ്ത്താർ ഒരുക്കി ശ്രദ്ധേയമാകുന്നത്. താഴെക്കിടയിൽ ജോലിചെയ്യുന്ന സാധാരണക്കാർക്ക് ആശ്വാസമാകുന്ന വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് ഇഫ്ത്താർ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

അബുദാബി, ഷാര്‍ജ എമിറേറ്റുകളിലെ വിദൂര സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ഒറ്റപ്പെട്ടു കഴിയുന്ന നൂറുകണക്കിന് ആളുകള്‍ക്കുള്ള ഇഫ്താര്‍ കിറ്റ് വിതരണം ശാഖാ കമ്മിറ്റികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

വിശ്വാസികള്‍ക്ക് വ്രതാനുഷ്ഠാനത്തിന്‍റെ പവിത്രതയും പുണ്യവും വിവരിക്കുന്ന നിരവധി പഠന സംരംഭങ്ങളും പ്രഭാഷണ പരിപാടികളും ഇതോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്നു.

webdesk14: