X

മാലിദ്വീപില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

 

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ കുറ്റം ചുമത്തിയാണ് ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ തടവിലാക്കിയത്. മണി ശര്‍മ അമൃത്‌സറില്‍ നിന്നാണ്, അതീഷ് ലണ്ടനിലാണു താമസം.

അതേസമയം മാലിദ്വീപില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് യുഎസും ചൈനയും ഇന്ത്യയുമായി ബന്ധപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇന്ത്യയുമായി ഇക്കാര്യം ചര്‍ച്ചചെയ്യുകയാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ജെന്‍ ഷുവാങ് തന്നെയാണു വെളിപ്പെടുത്തിയത്.

chandrika: